തിരുവനന്തപുരം: ആർഎസ്എസ് നേതൃത്വവുമായി എഡിജിപി എം.ആർ.അജിത്കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ വിശദമായ അന്വേഷണം വന്നേക്കുമെന്ന് റിപ്പോർട്ടുകൾ.
സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഇതിനിടെ പുറത്തുവരുന്നു.
ആർഎസ്എസ് നേതാവ് റാം മാധവുമായി കോവളത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ചെന്നൈയിലെ മലയാളി വ്യവസായി ആർ.പ്രേംകുമാർ, മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ കൊച്ചുമകനും കൈരളി ടിവി മാർക്കറ്റിങ് മാനേജരുമായ ജിഗീഷ് നാരായൺ, ആർഎസ്എസ് നേതാവ് എ.ജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നുവെന്നാണു മുൻപ് പുറത്തുവന്ന വിവരം. എന്നാൽ, ഇക്കാര്യം പ്രേംകുമാറും ജിഗീഷും നിഷേധിച്ചിരുന്നു.
കൂടിക്കാഴ്ച എന്തിന്, ആരുടെ നിർദേശപ്രകാരം നടത്തി എന്നതിനുള്ള ഉത്തരം അജിത്കുമാറിൽ നിന്നു തേടും.
വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നാണു മറുപടിയെങ്കിൽ അതിന്റെ ഉദ്ദേശ്യവും ആരായും. കൂടിക്കാഴ്ചയിൽ ഒപ്പം ആരൊക്കെയുണ്ടായിരുന്നു എന്നതും അന്വേഷിക്കും .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്