പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; ഹേമകമ്മിറ്റി റിപ്പോർട്ടിലെ നടിയുടെ  മൊഴി ഇങ്ങനെ

SEPTEMBER 16, 2024, 9:26 AM

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടിയുടെ മൊഴി പുറത്തുവിട്ട് മലയാളത്തിലെ പ്രമുഖ ചാനൽ. സംവിധായകൻ ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നുമാണ് നടിയുടെ മൊഴി. 

ഗാന ചിത്രീകരണത്തിനിടയിലും ലൈംഗികാതിക്രമം ഉണ്ടായെന്നാണ് നടി പറയുന്നത്. പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സ്പർശനം പലതവണ ആവർത്തിച്ചുവെന്നും പ്രതിരോധം വിഫലമായെന്നും നടി പറഞ്ഞു. 

ഈ നടനിൽ നിന്ന് പലർക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. നടിമാരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് പതിവാണെന്നും നടി റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

സ്റ്റണ്ട് മാസ്റ്ററിൽ നിന്ന് അതിക്രമമുണ്ടായി. വഴങ്ങിയില്ലെങ്കിൽ ലൊക്കേഷനിൽ ആക്രമിക്കപ്പെടും. വഴങ്ങാത്ത നടിയെ ചിത്രീകരണത്തിനിടയിൽ ആക്രമിച്ചു. പരിക്കേറ്റ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമത്തിന് സാങ്കേതിക പ്രവർത്തകരും കൂട്ടുനിന്നുവെന്നും മൊഴിയിൽ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam