കോഴിക്കോട്: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മല്‍ പ്രബീഷ് - റീന ദമ്പതികളുടെ മകന്‍ അനന്‍ പ്രബീഷ് (9) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്തു വെച്ചാണ് അപകടമുണ്ടായത്.
അമിത വേഗതയില്‍ അശ്രദ്ധമായി എത്തിയ ബൈക്ക് സ്‌കൂള്‍ പരിസരത്തു കൂടി നടന്നുപോവുകയായിരുന്ന അനനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
എംജിഎം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരങ്ങള്‍: അലന്‍, ആകാശ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്