ഹൈദരാബാദ്: നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരം വിനായകനെതിരെ കേസെടുത്ത പൊലീസ്, അറസ്റ്റു രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
വിനായകൻ ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് ഗോവയിലേക്ക് പോയത്.
ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽനിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തർക്കമുണ്ടായി. പിന്നാലെയാണ് വിനായകനെതിരെ കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്