കൊല്ലം : വേൾഡ് മലയാളി ബിസിനസ് കൗൺസിലിന്റെ നേതൃത്വത്തിൽ വൈസ് മെൻസ് ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൻ, ഗ്ലോബൽ ഇന്ത്യൻ ന്യൂസ് എന്നിവയുമായി ചേർന്ന് ലോകകേരളം സൗഹൃദകേരളം മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. ജനുവരി 18ന് രാവിലെ 10.30 മുതൽ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് സൗഹൃദസംഗമം, ആദരവ്, സ്‌നേഹവിരുന്ന്, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ആന്റോ ആന്റണി എം.പി, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കേരള അഗ്രോ ഫ്രൂട്ട്‌സ് പ്രൊസസിംഗ് കമ്പനി ലിമിറ്റഡ് ചെയർമാൻ ഡോ. ബെന്നി കക്കാട് എന്നിവർ വിശിഷ്ടാതിഥികളാവും.
ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജന് കർമ്മശ്രേഷ്ഠാ പുരസ്‌കാരം സമ്മാനിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്കും. ഫൊക്കാന മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം പേട്രനുമായ ഡോ. ബാബു സ്റ്റീഫൻ (യുഎസ്എ), വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ (യു.എസ്.എ), 10X പ്രോപർട്ടീസ് ദുബൈ ചെയർമാൻ സുകേഷ് ഗോവിന്ദൻ (ദുബൈ), കണ്ണാട്ട് ഗ്രൂപ് ഓഫ് ബിസിനസ് ചെയർമാൻ
കണ്ണാട്ട് സുരേന്ദ്രൻ (ഹൈദരബാദ്), ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രസിഡന്റ് ഷൈനു മാത്യൂസ് (യു.കെ), ട്രേൻടെക്ക് സോഫ്റ്റ്‌വെയർ സൊലൂഷൻ ചെയർമാൻ റഫീഖ് പി. കയനായിൽ (അബുദാബി), ക്രിയേറ്റിവ് സിൽക്‌സ് ചെയർമാൻ ആർ. വിജയൻ (കൊല്ലം) തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങും.
ചടങ്ങിൽ 10X പ്രോപർട്ടീസ് ദുബൈ സ്‌പോൺസർ ചെയ്യുന്ന ഒരു ലക്ഷം രൂപ ഗാന്ധിഭവന് കൈമാറും. വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം പ്രൊവിൻസ് പ്രസിഡന്റും ക്രിയേറ്റിവ് സിൽക്‌സ് ചെയർമാനുമായ ആർ. വിജയൻ സംഭാവന ചെയ്യുന്ന രണ്ടു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ ആന്റോ ആന്റണി എം.പി ഗാന്ധിഭവൻ അന്തേവാസികൾക്ക് വിതരണം ചെയ്യും.
ചടങ്ങിൽ സാംസ്‌കാരിക, സാമൂഹിക ജീവകാരുണ്യ മേഖലയിലെ പ്രശസ്തർ പങ്കെടുക്കുമെന്ന് വേൾഡ് മലയാളി ബിസിനസ് കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ, വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണൽ ഡയറക്ടർ ഷാജി മാത്യു, വൈസ് മെൻ ഇന്റർനാഷണർ പ്രസിഡന്റ് അഡ്വ. ഷാനവാസ് ഖാൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +91 85900 88073
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്