ന്യൂയോർക്ക്: ന്യൂയോർക്ക് സെന്റ് തോമസ് മാർതോമാ പള്ളി, പാരിഷ് ദിനവും ഇംഗ്ലീഷ് കൺവെൻഷനും 2025 ജനുവരി 24,25,26 തിയതികളിൽ നടത്തപ്പെടുന്നു. മുഖ്യ അതിഥിയായി റവ. എബ്രഹാം സുദീപ് ഡ്രൂ യൂണിവേഴ്സിറ്റി, ന്യൂജേഴ്സി, പ്രധാന പ്രഭാഷകനായി സുവിശേഷ പ്രാസംഗികനും കാർഡിയോളജിസ്റ്റുമായ ഡോ. വിനോ ജോൺ ഡാനിയേൽ എന്നിവർ പങ്കെടുക്കും.
24-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിക്ക് ഗാന ശുശ്രുഷയോടെ കൺവെൻഷൻ ആരംഭിക്കും. 25-ാം തിയതി ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് സീനിയർ യൂത്ത് മീറ്റിംഗ്, വൈകീട്ട് 6:00 മണിക്ക് കൺവെൻഷനും,26-ാം തിയതി ഞായറാഴ്ച രാവിലെ 9:30 മണിക്ക് വിശുദ്ധകുർബാനയും തുടർന്ന് ഇടവക ദിനാഘോഷവും ഉണ്ടായിരിക്കുമെന്ന് വികാരി റവ. ജോൺ ഫിലിപ്പ്, സെക്രട്ടറി പി.ടി. തോമസ് എന്നിവർ അറിയിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്