356 വിവാഹങ്ങൾ ! ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം 

SEPTEMBER 8, 2024, 7:03 AM

ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് റെക്കോര്‍ഡ് കല്യണങ്ങൾ!  356 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത്. രാവിലെ നാല് മണിക്ക് വിവാഹങ്ങൾ തുടങ്ങി. 

ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമായതിനാലാണ് ഇന്ന് വിവാഹങ്ങളുടെ എണ്ണം വര്‍ധിച്ചത്. ഇന്ന് തന്നെ ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. 

 മുൻമന്ത്രി വി.എസ്.സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പുലർച്ചെ ആറ് വരെ 80 ഓളം വിവാഹങ്ങൾ നടന്നു. ഒരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ക്ഷേത്രത്തിൽ 150 ഓളം പൊലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം , അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾ നടക്കുന്നത്.

ടോക്കണ്‍ കൊടുത്താണ് വധൂവരന്മാരെ മണ്ഡപത്തില്‍ കയറ്റുന്നത്. വരനും വധുവുമടങ്ങുന്ന വിവാഹസംഘം തെക്കേനടയിലെ പട്ടർകുളത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങണം. താലിക്കെട്ട് ചടങ്ങിന്റെ സമയമായാല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിച്ച് മണ്ഡപത്തിലെത്തി താലിക്കെട്ട് കഴിഞ്ഞ് തെക്കേ നടവഴി മടങ്ങണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam