തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തെ ഞെട്ടിച്ച് സമരം ഒരു വിഭാഗം ജീവനക്കാരുടെ സമരം.
എയർഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. ശമ്പള പരിഷ്കാരവും ബോണസും ആവശ്യപ്പെട്ടാണ് ജീവനക്കാർ സമരം.
ഇവിടുത്തെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്.
രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സർവീസുകളെയും യാത്രക്കാരെയും ബാധിച്ചു. സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ബെംഗളുരുവിൽ നിന്ന് രാത്രി എത്തിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഇറക്കാനായില്ല. യാത്രക്കാർ മണിക്കൂറുകളായി ആയി വിമാനത്തിൽ തുടരുകയായിരുന്നു. പണിമുടക്കുന്ന ജീവനക്കാർക്ക് പകരമായി താത്കാലിക ജീവനക്കാരെ നിയോഗിച്ച് പ്രശ്നം പരിഹരിക്കാൻ വിമാന കമ്പനി അധികൃതർ ശ്രമിച്ചത് വിമാനത്താവളത്തിൽ വലിയ പ്രശ്നമായി മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്