പത്തനംതിട്ട: പതിനാറുകാരിയായ പെൺസുഹൃത്തിന്റെ ബർത്ത്ഡേയ്ക്ക് കേക്കുമായെത്തിയ യുവാവിന് ബന്ധുക്കളുടെ ക്രൂരമർദ്ദനം.
പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്. പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയപ്പോഴാണ് സംഭവം.
കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് യുവാവ് എത്തിയത്.
പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്നാണ് യുവാവ് പറയുന്നത്. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്