പരിശുദ്ധാത്മാവ് മരിച്ചിടത്ത് ജീവനും നിരാശയുള്ളിടത്ത് പ്രത്യാശയും നൽകുന്നുവെന്നു റവ. പി.സി. ജെയിംസ്

SEPTEMBER 23, 2026, 12:16 AM

ഒക്കലഹോമ :പരിശുദ്ധാത്മാവ് വിശ്വാസിയുടെ ജീവിതത്തിൽ എന്നേക്കും വസിക്കുന്ന സാന്നിധ്യമാണ്  അവൻ മരിച്ചിടത്ത് ജീവനും നിരാശയുള്ളിടത്ത് പ്രത്യാശയും നൽകുന്നുവെന്നു റവ. പി.സി. ജെയിംസ് അഭിപ്രായപ്പെട്ടു.

നോർത്ത് അമേരിക്ക സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷൻ സെപ്തംബർ 20 മുതൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ മൂന്നാം ദിനം കേരളത്തിൽ നിന്നും സൂം പ്ലാറ്റുഫോമിലൂടെ മുഖ്യ സന്ദേശം നൽകുകയായിരുന്നു മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി റവ. ജെയിംസ് പെന്തക്കോസ്ത് നാളിൽ പരിശുദ്ധാത്മാവ് ശക്തിയായി വന്നപ്പോൾ ശിഷ്യന്മാരിലും ജനങ്ങളിലും വലിയ മാറ്റമുണ്ടായി.

അവർ പ്രാർത്ഥനയ്ക്കും കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകി. പരസ്പരം പങ്കുവെച്ചും ഒരു മനസ്സോടെയും ജീവിച്ച അവരുടെ കൂട്ടായ്മയിലൂടെ സഭ വളർന്നു. 'കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു'. ഇതൊരു തുടർച്ചയായ പ്രക്രിയയാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഇന്നും പ്രവർത്തനനിരതനാണ്. എന്നാൽ അവന്റെ പ്രവർത്തനത്തിന് നാം നമ്മുടെ ജീവിതം പൂർണ്ണമായി വിധേയപ്പെടുണം. മനുഷ്യന്റെ പരിമിതികൾ ദൈവപ്രവർത്തനത്തിന് തടസ്സമല്ല . പ്രതിസന്ധികളിലും പ്രളയത്തിലും പോലും 'കർത്താവ് കൂടെയുണ്ട്' എന്ന വിശ്വാസത്തോടെ ജീവിക്കാൻ ശക്തനാക്കുന്നത് പരിശുദ്ധാത്മാവാണ്.

vachakam
vachakam
vachakam

പരിശുദ്ധാത്മാവിന് വിധേയപ്പെട്ട ഒരു ജനമായി ജീവിക്കാനും, അവിടത്തെ സ്‌നേഹത്തിനും സാക്ഷ്യത്തിനുമായി നമ്മെത്തന്നെ സമർപ്പിക്കാനും ഈ ധ്യാനം നമ്മെ ഓർമ്മിപ്പിക്കുന്നു. അച്ചൻ കൂട്ടിച്ചേർത്തു. പരിശുദ്ധാത്മാവേ, ഞങ്ങളിൽ പ്രവർത്തിക്കണമേ; ഞങ്ങളെ നിറച്ച് അങ്ങയുടെ സാക്ഷികളാക്കി മാറ്റണമേ എന്ന പ്രാർത്ഥനയോടെ അച്ചൻ തന്റെ പ്രസംഗം ഉപസംഹരിച്ചു.

ഒക്ലഹോമ മാർത്തോമാ ഇടവകയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക സമ്മേളനം വിശ്വാസികളുടെയും സഭാസ്‌നേഹികളുടെയും സജീവ സാന്നിധ്യത്താൽ യോഗം ശ്രദ്ധേയമായി.
ആരംഭത്തിൽ റവ. കെ.എം. മാത്യുവിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് മാർത്തോമാ ചർച്ച് ഓഫ് ഒക്ലഹോമ ക്വയർ ആലപിച്ച മനോഹരമായ ഗാനം സഭയ്ക്ക് ആത്മീയ അനുഭൂതി പകർന്നു.

മിസ്റ്റർ വർഗീസ് ചാണ്ടപ്പിള്ള സ്വാഗതം പറഞ്ഞു. റവ. എബ്രഹാം വി. സാംസൺ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സഭയുടെ വിവിധ ആവശ്യങ്ങൾക്കായി മിസ്റ്റർ ചാക്കോ തോമസും, മിസ്സിസ് ഓമന ചാണ്ടപ്പിള്ളയും പ്രത്യേക മദ്ധ്യസ്ഥപ്രാർത്ഥനകൾ നേതൃത്വം നൽകി. തുടർന്ന് മിസ്സിസ് സോസമ്മ കോശി വേദപുസ്തക ഭാഗം വായിച്ചു.

vachakam
vachakam
vachakam

യോഗത്തിലെ മുഖ്യ പ്രഭാഷണം എം.ടി.വി.ഇ.എ. ജനറൽ സെക്രട്ടറി റവ. പി. സി. ജെയിംസ് നിർവഹിച്ചു. സഭാമക്കൾക്ക് ഏവർക്കും പ്രചോദനമാകുന്ന ചിന്തകളാണ് അദ്ദേഹം പങ്കുവെച്ചത്.

ചടങ്ങിന്റെ അവസാന ഘട്ടത്തിൽ മിസ്സിസ് ഷിജി ടോം ഫിലിപ്പ് ഏവർക്കും നന്ദി രേഖപ്പെടുത്തുകയും, റവ. കെ. എം. മാത്യു സമാപന പ്രാർത്ഥന നടത്തുകയും ചെയ്തു. റവ. പി. സി. ജെയിംസിന്റെ ആശീർവാദത്തോടുകൂടി യോഗം പര്യവസാനിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam