തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയാക്കി എസ് ഐടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
ദേവസ്വം ചട്ടങ്ങൾ ലംഘിച്ച് ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ട് പോയത് സ്പോൺസറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വർഷങ്ങൾ നീണ്ട കൃത്യമായ പദ്ധതിയിലൂടെയെന്നാണ് എസ് ഐ ടി കണ്ടെത്തൽ.
2019ൽ സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക പാളികളിൽ വീണ്ടും സ്വർണ്ണം പൂശിയ നടപടി മറച്ച് വയ്ക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എസ് ഐ ടി വ്യക്തമാക്കുന്നത്
ദ്വാരപാലക പാളികൾ 1998ൽ സ്വർണ്ണം കൊണ്ട് പൊതിഞ്ഞിരുന്നതാണ്. 2019ൽ നിറം മങ്ങിയെന്ന കാരണം കണ്ടെത്തി ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ വെച്ച് സ്വർണ്ണം കൊണ്ട് പൂശുന്നു. ദേവസ്വം ഉദ്യോഗസ്ഥർ സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലകരെന്നത് ചെമ്പ് പ്ലേറ്റുകളെന്ന് രേഖപ്പെടുത്തി അനുമതി സംഘടിപ്പിച്ചു. സ്വർണ്ണപാളി ഒഴിവാക്കി നേർത്ത പാളിയിൽ സ്വർണ്ണം പൂശി തിരികെ കൊണ്ട് വരുന്നു. ബാക്കി വന്ന സ്വർണ്ണം കവർന്നു. 4 വർഷത്തെ വാറന്റിയുണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി. എന്നാൽ 2023ഓടെ സ്വർണ്ണം പൂശിയത് ഇളകാൻ തുടങ്ങി ചെമ്പ് പുറത്ത് വന്നു.
ഈ കൊള്ള മറച്ചു വെക്കാൻ 2023 മുതൽ ഭരണസമിതിയുടെ അറിവോടെ ഗൂഢാലോചന തുടങ്ങി. സ്വർണ്ണം അപഹരിച്ചതായി അറിഞ്ഞിട്ടും അഡ്. പി എസ് പ്രശാന്ത് അദ്ധ്യക്ഷനായ ഭരണസമിതി ഇത് മറച്ച് വെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
