എഫ്സിആർഎ ഭേദഗതിയെക്കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റ്; ഇന്ത്യയിലേക്ക് വരുന്ന വിദേശ ഫണ്ടിൽ വൻ വർദ്ധനവെന്ന് യുഎസ് സ്ഥാനപതി വിനയ് മോഹൻ ക്വാത്ര

AUGUST 10, 2026, 12:10 AM

വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) ഇന്ത്യ കൊണ്ടുവരുന്ന പുതിയ ഭേദഗതികളെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾക്ക് മറുപടിയുമായി അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ ക്വാത്ര. ഇന്ത്യയിലേക്ക് വരുന്ന വിദേശ സഹായങ്ങൾ കുറയുകയല്ല, മറിച്ച് മുൻകാലങ്ങളെക്കാൾ വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

എഫ്സിആർഎ നിയമത്തിലെ ഭേദഗതികൾ വഴി ഗവൺമെന്റ് സന്നദ്ധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും സ്വത്തുക്കൾ പിടിച്ചെടുക്കാൻ നീക്കം നടത്തുന്നു എന്ന വ്യാജ പ്രചാരണങ്ങളെയും അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. സുതാര്യത ഉറപ്പാക്കാനും സാമ്പത്തിക വിവരങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാനുമാണ് നിയമപരിഷ്കാരം ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ യുഎസ് അടക്കമുള്ള മുൻനിര ജനാധിപത്യ രാജ്യങ്ങൾ സമാനമായ വിദേശ ഫണ്ട് നിയന്ത്രണ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ചില വിദേശ ജനപ്രതിനിധികളും മാധ്യമങ്ങളും പടച്ചുവിടുന്ന അഞ്ച് പ്രധാന തെറ്റിദ്ധാരണകൾക്ക് അക്കമിട്ട് മറുപടി നൽകിക്കൊണ്ടാണ് യുഎസ് സ്ഥാനപതി രംഗത്തെത്തിയത്. ഇന്ത്യയിലെ സന്നദ്ധ സംഘടനകളെ തകർക്കാനോ വിദേശ സഹായങ്ങൾ തടയാനോ അല്ല പുതിയ എഫ്സിആർഎ ഭേദഗതി ബിൽ 2026 രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും മുൻഗണന നൽകിക്കൊണ്ടാണ് ഇത്തരം സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

vachakam
vachakam
vachakam

ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന വിദേശ ഫണ്ടിൽ വൻതോതിലുള്ള വർദ്ധനവാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ നിരത്തി സ്ഥാനപതി വ്യക്തമാക്കി. 2010-11 സാമ്പത്തിക വർഷത്തിൽ 1.2 ശതകോടി ഡോളറായിരുന്ന വിദേശ സംഭാവന 2024-25 കാലയളവിൽ 2.67 ശതകോടി ഡോളറായി ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന 30 ലക്ഷത്തിലധികം സന്നദ്ധ സംഘടനകളിൽ വെറും 14,450 സ്ഥാപനങ്ങൾ മാത്രമാണ് എഫ്സിആർഎ രജിസ്ട്രേഷൻ ഉള്ളവയായിട്ടുള്ളത്.

എഫ്സിആർഎ രജിസ്ട്രേഷൻ ഇല്ലാത്ത ഭൂരിഭാഗം സന്നദ്ധ സംഘടനകളും ഈ നിയമത്തിന്റെ പരിധിക്ക് പുറത്താണ് സ്വതന്ത്രമായി പ്രവർത്തിക്കുന്നത്. ചാരിറ്റി പ്രവർത്തനങ്ങൾക്കോ ഗവേഷണ ഗ്രാന്റുകൾക്കോ മാനുഷിക സഹായങ്ങൾക്കോ എഫ്സിആർഎ നിയമം ഒരുതരത്തിലുള്ള തടസ്സവും സൃഷ്ടിക്കുന്നില്ല. കൃത്യമായ പ്രക്രിയയിലൂടെ തുക കൈപ്പറ്റുകയും തങ്ങൾ അത് എന്തിനായി വിനിയോഗിച്ചു എന്ന് ഗവൺമെന്റിനെ അറിയിക്കുക മാത്രമാണ് നിയമപ്രകാരം ചെയ്യേണ്ടത്.

രജിസ്ട്രേഷൻ റദ്ദാക്കപ്പെടുന്ന സംഘടനകളുടെ സ്വത്തുക്കൾ സംസ്ഥാന ഗവൺമെന്റ് അധികാരികളുടെ സംരക്ഷണത്തിലേക്ക് മാറുന്ന സംവിധാനം 2010 മുതൽ നിലവിലുള്ളതാണ്. പുതിയ ഭേദഗതി വഴി ഈ സ്വത്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേക അതോറിറ്റിയെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. സംഘടനകൾ രജിസ്ട്രേഷൻ തിരിച്ചെടുക്കുന്ന പക്ഷം അവയുടെ എല്ലാ സ്വത്തുക്കളും പണവും പൂർണ്ണമായി തിരികെ നൽകാനുള്ള വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്.

vachakam
vachakam
vachakam

ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ക്വാത്ര വ്യക്തമാക്കി. ഏതെങ്കിലും സംഘടനയുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടാൽ അവർ നിർമ്മിച്ച ആരാധനാലയങ്ങൾ അതേ മതവിഭാഗത്തിൽപ്പെട്ട മറ്റൊരു എഫ്സിആർഎ രജിസ്റ്റർ ചെയ്ത സംഘടനയ്ക്ക് കൈമാറും. ഇതുവഴി ആരാധനാക്രമങ്ങൾ തടസ്സമില്ലാതെ തുടർന്നുപോകാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്താമാക്കി.

ഈ നിയമം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെയോ സമൂഹത്തെയോ ലക്ഷ്യമിട്ടട്ടുള്ളതല്ലെന്ന് അദ്ദേഹം അടിയവരയിട്ടു പറഞ്ഞു. എല്ലാ സംഘടനകൾക്കും ഒരുപോലെ ബാധകമാകുന്ന രീതിയിലാണ് നിയമങ്ങൾ തയാറാക്കിയിരിക്കുന്നത്. മതപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദേശ സഹായം കൈപ്പറ്റാൻ പൂർണ്ണ അനുമതിയുണ്ടെന്ന് വിനയ് മോഹൻ ക്വാത്ര അറിയിച്ചു.

അമേരിക്കയിൽ 1938 മുതൽ ഫാറ (FARA) നിയമവും 2010 മുതൽ ഫാറ്റ്ക (FATCA) നിയമവും നിലവിലുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഓസ്‌ട്രേലിയയും കാനഡയും യുകെയും സമാനമായ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും യൂറോപ്യൻ യൂണിയൻ ഇതിനായുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട നയതന്ത്ര നിയമനടപടിയാണ് ഇന്ത്യയും സ്വീകരിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

സുതാര്യത വർദ്ധിപ്പിക്കുന്നതിലൂടെ വിദേശ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്താൻ ഇത്തരം സമഗ്രമായ നിയമപരിഷ്കാരങ്ങൾ വലിയ പങ്ക് വഹിക്കും.


English Summary:

Indias Ambassador to the US Vinay Mohan Kwatra debunked myths surrounding the FCRA Amendment Bill 2026 stating that foreign money inflows into India are rising rather than falling. He emphasized that the law applies uniformly to all organizations protects assets and places of worship and mirrors transparency regulations enacted by major democracies like the US.


Tags:

Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, India News, FCRA Amendment Bill, Vinay Mohan Kwatra




വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam