കാമുകനുമായി പിരിയാനിരിക്കെ അരിസോണ കോളേജ് വിദ്യാർത്ഥിനി കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

AUGUST 9, 2026, 11:55 PM

അരിസോണ: ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങിയ 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കാമുകൻ കൊലപ്പെടുത്തി. അരിസോണ സർവകലാശാലാ വിദ്യാർത്ഥിനിയായ ജുലിസ്സ റൂബി സലാസറിനെയാണ് ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കാമുകനും 20 കാരനുമായ വരുൺ ബാച്ചിഗരിയെ ജർമ്മനിയിൽ വെച്ച് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 6ന് അരിസോണ സർവകലാശാലാ കാമ്പസിനടുത്തുള്ള ഫ്‌ളാറ്റിലാണ് സംഭവം. സലാസറിന്റെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തുഞെരിച്ചാണ് കൊലപാതകം നടത്തിയത്.

കാമുകനായ വരുണുമായി പിരിയാൻ ജുലിസ്സ തീരുമാനിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മുൻപും പ്രതി ഇവർക്കെതിരെ അതിക്രമങ്ങൾ കാണിച്ചിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകി.

vachakam
vachakam
vachakam

കൊലപാതകത്തിന് ശേഷം പ്രതിയുടെ ഫോണും ക്രെഡിറ്റ് കാർഡുകളും മോഷ്ടിച്ച പ്രതി, വിമാനമാർഗം ജർമ്മനി വഴി സ്വന്തം നാടായ ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ടൂസൺ പോലീസും എഫ്.ബി.ഐയും ജർമ്മൻ പൊലീസും തമ്മിലുള്ള സംയുക്ത നീക്കത്തിലൂടെ ബെർലിൻ എയർപോർട്ടിൽ വെച്ചാണ് പ്രതി പിടിയിലായത്.

ഒന്നാം ഡിഗ്രി കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്. അരിസോണയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam