തിരുവനന്തപുരം: മന്ത്രി ബിന്ദുകൃഷ്ണയുടെ പേഴ്സണല് സ്റ്റാഫ് ജോലി ചെയ്യുന്നത് രമ്യ ഹരിദാസിന്റെ ഡ്രൈവറായി. രമ്യ ഹരിദാസിന്റെ മുന് പേഴ്സണല് സ്റ്റാഫംഗം പാളയം പ്രദീപിന്റെ വിശ്വസ്തനാണ് ഇയാൾ.
ഓഫീസ് അറ്റന്ററായി മന്ത്രിയുടെ ഓഫീസില് നിയമിച്ച സുരേഷ് കുമാറാണ് എംഎല്എയ്ക്ക് വേണ്ടി ജോലി ചെയ്യുന്നത്.
ഈ വര്ഷം ഓഗസ്റ്റ് 18 നാണ് സുരേഷ് കുമാറിനെ ബിന്ദുകൃഷ്ണയുടെ പേഴ്സണല് സ്റ്റാഫായി നിയമിക്കുന്നത്. എംഎല്എയ്ക്ക് പേഴ്സണല് അസിസ്റ്റന്റിനെയും ഡ്രൈവറെയും നിയമിക്കുന്നതിന് സര്ക്കാര് പ്രത്യേക തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല് ആ തസ്തികയില് ശമ്പളം താരതമ്യേന കുറവായാതിനാലാണോ സുരേഷ് കുമാറിനെ ബിന്ദുകൃഷ്ണയുടെ ഓഫീസിലേക്ക് നിയമിച്ചത് എന്നതാണ് ചോദ്യമാവുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
