തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ദില്ലിയിൽ പോയി പല കാര്യങ്ങളും വിളിച്ചു പറയുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽപി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സിനെ കണ്ടു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
പി എസ് സി ഉദ്യോഗാർത്ഥികൾ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെ നേരിട്ട് കാണും.
നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്ന് ഉദ്യോഗാർത്ഥികൾക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
