മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ലിൻലീ കുറ്റക്കാരിയാണെന്ന് കോടതി,20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

OCTOBER 13, 2026, 2:06 AM

ഡാളസ്: എസ്.എം.യു. വിദ്യാർത്ഥി ഹോണർ വാലസിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ലിൻലീ പോളിസ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ്  ജൂറിയുടെ വിധി വന്നിരിക്കുന്നത്.

2023 സെപ്തംബർ 24നാണ് ഈ ദാരുണമായ സംഭവം നടന്നത്. ഡാളസിലെ മോണ്ടിസെല്ലോ അവന്യൂവിന്റെയും നോർത്ത് സെൻട്രൽ എക്‌സ്പ്രസ് വേയുടെയും ജങ്ഷനിൽ വെച്ച് ലിൻലീ പോളിസ് ഓടിച്ച വാഹനം റെഡ് സിഗ്‌നൽ വകവെയ്ക്കാതെ പാഞ്ഞുകയറി അപകടമുണ്ടാക്കുകയായിരുന്നു.

ഈ അപകടത്തിലാണ് ഹോണർ വാലസ് കൊല്ലപ്പെട്ടത്. ജൂറി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെങ്കിലും പ്രതിക്കുള്ള ശിക്ഷ ഇതുവരെ വിധിച്ചിട്ടില്ല.

vachakam
vachakam
vachakam

മദ്യപിച്ച് വാഹനമോടിച്ച് ആളുടെ മരണത്തിന് കാരണമായതിന് 20 വർഷം വരെയും, പരിക്കുകൾ വരുത്തിയതിന് 10 വർഷം വരെയും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്.

ഈ കേസിൽ പ്രതിക്ക് എന്ത് ശിക്ഷയായിരിക്കും ലഭിക്കുകയെന്നത് സംബന്ധിച്ച് നിയമനടപടികൾ പുരോഗമിക്കുകയാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam