നാട്ടികയിലെ ടോൾ പിരിവിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി

OCTOBER 13, 2026, 4:43 AM

തൃശൂർ: നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ ഇടപെടാമെന്നും എന്നാൽ ടോൾ പിരിവ് നിർത്താൻ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രശ്നം ചർച്ച ചെയ്യാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് നാട്ടികയിലെ ടോൾ പിരിവ് നേരത്തെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

വിദഗ്ധ സംഘം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ടോൾ പിരിക്കരുതെന്ന് ദേശീയ ഹൈവേ അതോറിറ്റി നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ ഇന്നലെ ഉച്ചമുതൽ വീണ്ടും ടോൾ പിരിവ് ആരംഭിച്ചതോടെയാണ് സമരസമിതി ശക്തമായ പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തിയത്. ടോൾ പ്ലാസയിലേക്ക് എൽഡിഎഫും യുഡിഎഫും നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam