കൊച്ചി: നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ദുരൂഹത. അപകടത്തിന് പിന്നാലെ പ്രതി സുഹൈൽ സജീവ് നാട്ടുകാരോട് പറഞ്ഞത് എന്റെ ബാപ്പ എല്ലാം നോക്കികോളും എന്നാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് ബാപ്പ എല്ലാം നോക്കുന്നുണ്ട് എന്ന സുചനയാണ് പുറത്ത് വരുന്നത്.
ആരാണ് വാഹനം ഇടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന പേര് എഫ്‌ഐറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. എഫ്‌ഐആറില്‍ എവിടെയും മദ്യം എന്നൊരു വാക്ക് പോലും ഇല്ല. പ്രതി സുഹൈലിന്റെ പേര് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ലെന്ന് മാത്രമല്ല ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കുന്ന അൺനോൺ എന്ന വാക്കാണ് പ്രതിയുടെ കോളത്തില്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് വിവരം.
പ്രതി മൂന്ന് ബാറുകളില്‍ കയറി കുടിച്ചിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. എന്നാൽ മദ്യപാനം സംശയിക്കുന്നതായി പോലും ഒരു വാക്കും എഫ്‌ഐആറില്‍ ഇല്ല.
കാറിന്റെ നമ്പര്‍ മാത്രമാണ് എഫ്‌ഐആറില്‍ ഉള്ളത്. 'പ്രതിയുടെ പ്രവർത്തി മൂലം' എന്ന് തുടങ്ങുന്ന എഫ്‌ഐആറില്‍ പ്രതി മദ്യപിച്ച് വാഹനം ഓടിച്ചതാണ് പ്രവർത്തി എന്ന് രേഖപ്പെടുത്തിയിട്ടില്ല.
ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം അഡള്‍ട്ട് ജയിലിലേക്ക് അയക്കാതെ ഫോസ്റ്റര്‍ ഹോമിലേക്ക് അയച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
