സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15-കാരിയെ പീഡിപ്പിച്ചു;  പ്രതിക്ക് 55 വർഷം കഠിനതടവ്

OCTOBER 13, 2026, 2:27 AM

മൂവാറ്റുപുഴ: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 55 വർഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുകയിൽ മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം.

ഞീഴൂർ മരങ്ങോലി അഞ്ജലിയിൽ വി യു അനന്തു(30)വിനെയാണ് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ സമീർ ശിക്ഷിച്ചത്. 

2020 ഏപ്രിൽ 20 മുതൽ പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തി പല തവണ പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഡിസംബർ അഞ്ചിന് പെൺകുട്ടിയുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പ്രതിയെ വീട്ടുകാർ കണ്ടെത്തി.

vachakam
vachakam
vachakam

അപസ്മാരം അഭിനയിച്ച് വെള്ളം ആവശ്യപ്പെട്ട പ്രതി, പെൺകുട്ടിയുടെ അമ്മ വെള്ളമെടുക്കാൻ പോയ സമയത്ത് അടുക്കളയിൽനിന്ന് കത്തിയെടുത്ത് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam