ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി,   35കാരിക്ക് ദാരുണാന്ത്യം 

OCTOBER 13, 2026, 2:09 AM

മലപ്പുറം:   തിരൂർ പൂക്കയിൽ റോഡിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35കാരിക്ക് ദാരുണാന്ത്യം.

താനാളൂർ വലിയപാടം സ്വദേശിനിയും നിറമരുതൂർ പഞ്ചാരമൂല മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യയുമായ തെസ്‌നി (35) ആണ് അപകടത്തിൽ മരിച്ചത്. സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടികളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ ബസിനടിയിൽ കുടുങ്ങി. സ്‌കൂട്ടറുമായി കുറച്ചുദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. അപ്പോഴും തെസ്‌നി ബസിനടിയിലായിരുന്നു. കൂട്ടായിതിരൂർ റൂട്ടിലോടുന്ന കല്ലിങ്ങൽ ബസാണ് അപകടത്തിൽപ്പെട്ടത്. 

vachakam
vachakam
vachakam

അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടികൾക്ക് അപകടത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് കുടുംബവും നാട്ടുകാരും ആശങ്കയിലാണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam