കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി.ലഹരി വിൽപന കേസിലെ പ്രതികളായ റോഷ്‌നി സാവിയോ, റുബൈദ എന്നിവരിൽ നിന്നാണ് 0.30 ഗ്രാം എംഡിഎംഎ പിടികൂടിയത്.
പ്രതികളെ കേസുമായി ബന്ധപ്പെട്ട് ന്യൂമാഹി കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് തിരിച്ച് ജയിലിൽ എത്തിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികൾ വെള്ളം കുടിക്കാൻ ഗ്ലാസെടുത്തപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
ഇരുവരും ലഹരി വിൽപ്പന കേസുകളിലെ പ്രതിയാണ്. റോഷ്‌നി സാവിയോ ആറ് ദിവസം മുമ്പും, റുബൈദ രണ്ട് ദിവസം മുമ്പുമാണ് ജയിലിലെത്തിയത്.
ന്യൂമാഹിയിൽ നിന്നാണ് റുബൈദയെ ലഹരിയുമായി പിടികൂടിയത്. റുബൈദയും ആൺസുഹൃത്തും ന്യൂമാഹിയിലെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തി വരവെയാണ് പിടിയിലായത്. ഇരുവരും എങ്ങനെയാണ് ജയിലിലേക്ക് എംഡിഎംഎ കടത്തിയതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നിന്നും 194 എംഡിഎംഎയുമായി രണ്ട് ഉളിക്കൽ സ്വദേശികൾ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ റോഷ്നിയാണ് തങ്ങൾക്ക് ലഹരി മരുന്ന് എത്തിച്ചതെന്ന് മൊഴി നൽകി. തുടർന്ന് ഇരട്ടി പൊലീസ് തൃശൂരിൽ നിന്നും അതിസാഹിസകമായി റോഷ്നിയെ പിടികൂടുന്നത്. ഒരു പോക്സോ കേസിൽ പ്രതിയാണ് റോഷ്നി. ഇവരുടെ യഥാർത്ഥ പേര് സാബിറ എന്നാണെന്ന് പൊലീസ് പറഞ്ഞു. അന്താരാഷ്ട്ര ലഹരി സംഘവുമായി ബന്ധമുണ്ട് ഇവർക്കെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
