കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പിണറായി വിജയന് ആശ്വാസം. കരാറിലെ വിജിലന്‍സ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും.
പിണറായി വിജയൻ, മകൾ വീണ വിജയൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവർ നൽകിയ അപ്പീലില്‍ ഹൈക്കോടതിയുടേതാണ് നടപടി. ഡിസംബര്‍ 15 വരെ സ്റ്റേ ഉത്തരവ് നീട്ടിവെച്ചു.
വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീലില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ എഫ്ഐആറില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ വിധിയാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. പിണറായിയുടെ അപ്പീലില്‍ വിജിലന്‍സിനും ഇഡിക്കും കോടതി നോട്ടീസ് അയച്ചിരുന്നു.
നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്നും സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ നിയമപ്രശ്നങ്ങള്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
