തിരുവനന്തപുരം: കാലടി സസ്പെൻഷൻ വിഷയത്തിൽ കോടതി വിധി അംഗീകരിക്കുന്നുവെന്നും വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു .
എൽപിഎസ് ടി സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലും അംഗീകരിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അനുപാതം കുറയ്ക്കാനുള്ള നിർദേശം മുഖ്യമന്ത്രി തള്ളി. സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 1:25 അനുപാതം ആക്കിയാലും തസ്തിക കൂടുന്ന സാഹചര്യമല്ല.
ഇല്ലാത്ത തസ്തികയിൽ എങ്ങനെ നിയമിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സാഹചര്യം സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. വിവിധ ബില്ലുകൾ മന്ത്രിസഭ അംഗീകരിച്ചതായും മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
