റാസൽഖൈമയിലുണ്ടായ വാഹനാപകടം: മരിച്ചത് തലശ്ശേരി സ്വദേശി 

NOVEMBER 24, 2026, 7:12 PM

ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് തലശ്ശേരി സ്വദേശി. തലശ്ശേരി സ്വദേശി സങ്കീർത്ത സുരേഷ്(26) ആണ് മരിച്ചത്. 

മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. അതിനിടെ, അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടു.

ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവ​രം. ഒരു ഫിലിപ്പീൻസ് സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. 

vachakam
vachakam
vachakam

റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ കഴിഞ്ഞദിവസമാണ് ബസിന് പിറകിൽ ട്രക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. ഒമാനിൽ പോയി വിസ പുതുക്കി മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam