ഷിക്കാഗോ: പ്രകൃതിദുരന്തം മൂലം തകർന്നടിഞ്ഞ നേപ്പാളിന്റെ ഉൾപ്രദേശങ്ങളിൽ സഹായമെത്തിക്കുന്ന തിന്റെ ഭാഗമായി ചിക്കാഗോയിൽ നിന്ന് സമാഹരിച്ച തുകയുടെ വിതരണം നടന്നു.
നേപ്പാളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്ക് വേണ്ടി പാസ്റ്റർ ജിജു ഉമ്മൻ, ഡോ ടൈറ്റസ് ഈപ്പൻ, പാസ്റ്റർ തിമോത്തി എബ്രഹാമിന് വേണ്ടി ഇവാ. ഡാനി കെവിൻ ജോൺസൺ എന്നിവർ സഹായങ്ങൾ ഏറ്റുവാങ്ങി എഫ്.പി.സി.സി കൺവീനർ പാസ്റ്റർ സേവിയർ ജെയിംസ്, ടൈറ്റസ് മാത്യു, ഡോ.അലക്സ് ടി. കോശി എന്നിവർ സഹായങ്ങൾ വിതരണം ചെയ്തു.
ഷിക്കാഗോ പെന്തക്കോസ്റ്റൽ കമ്മ്യൂണിറ്റി (സി.പി.സി) വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ധനസമാഹരണത്തിന് നേതൃത്വം നൽകിയത്.
പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കുര്യൻ ഫിലിപ്പ് നേതൃത്വം നൽകി.
അരി ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും ഉൾപ്പെടുന്ന കിറ്റുകൾ നേപ്പാളിന്റെ ഉൾ ഭാഗങ്ങൾ സന്ദർശിച്ച് വിതരണം ചെയ്ത സംഘടനയ്ക്ക് പ്രത്യേക സഹായങ്ങൾ നൽകി. ആതുര സേവനരംഗത്ത് കൈത്താങ്ങായ എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
കുര്യൻ ഫിലിപ്പ് 847-912-5578
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
