കണ്ണൂര്‍: സിപിഎം പ്രവര്ത്തകന് സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്കും ജീവപര്യന്തം. തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ ആദ്യ മൂന്ന് പ്രതികളായ ടി.പി ബിജു, എം. വിപിന്‍, എം. വൈശാഖ് എന്നിവരാണ് കുറ്റക്കാര്‍. 5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു.
വൈശാഖും വിപിനും സഹോദരങ്ങളാണ്. മറ്റ് 16 പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നല്കി വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റക്കാരായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഇരുപത് പേരാണ് കേസിലെ പ്രതികള്‍. ആകെ 20 പ്രതികളാണ് കേസിലുണ്ടായിരുന്നത്. കേസിലെ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വര്‍ഷത്തിനുശേഷം കൊല്ലപ്പെട്ടിരുന്നു. 2016 ജൂലൈ 11നാണ് സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ രണ്ട് ബൈക്കുകളിലായി പിന്തുടര്ന്ന് വീടിന് സമീപത്ത് വെച്ച് വെട്ടുകയായിരുന്നുവെന്നാണ് കേസ്. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പുറകുവശത്തുവെച്ച് വെട്ടി വീഴ്ത്തി. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
