ആർച്ച്ബിഷപ്പ് മാർ തോമസ് മേനാംപറമ്പിൽ അന്തരിച്ചു

NOVEMBER 24, 2026, 11:46 PM

ഹൈദരാബാദ്: ഗോഹട്ടി അതിരൂപതാ ആർച്ച്ബിഷപ്പ് എമരിറ്റസ് മാർ തോമസ് മേനാംപറമ്പിൽ എസ്ഡിബി (90) കാലംചെയ്തു. ഹൈദരാബാദിലെ എഐജി ആശുപത്രിയിലായിരുന്നു അന്ത്യം.

1936 ഒക്ടോബർ 22ന് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് വാകക്കാടാണ് അദ്ദേഹം ജനിച്ചത്. പാലാ സെൻറ് തോമസ് ഇംഗ്ലീഷ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡാർജിലിംഗിലും ഷില്ലോംഗിലുമായി ഉപരിപഠനം പൂർത്തിയാക്കി.

  1965 മേയ് രണ്ടിന് വൈദികപട്ടം സ്വീകരിച്ചു. 1981ൽ ദിബ്രുഗഡ് രൂപതയുടെ മെത്രാനായി നിയമിതനായി. 1992ൽ പുതുതായി രൂപീകരിക്കപ്പെട്ട ഗോഹട്ടി രൂപതയുടെ പ്രഥമ മെത്രാനായും, 1995ൽ അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ പ്രഥമ ആർച്ച്ബിഷപ്പായും അദ്ദേഹം ചുമതലയേറ്റു.

vachakam
vachakam
vachakam

2012 ജനുവരി 18ന് ആർച്ച്ബിഷപ്പ് പദവിയിൽ നിന്ന് വിരമിച്ച അദ്ദേഹം, തുടർന്ന് 2014 മുതൽ 2016 വരെ ജോവായ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു.

ആസാം, മണിപ്പൂർ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ ഗോത്രവർഗങ്ങൾക്കിടയിലുണ്ടായ രൂക്ഷമായ വംശീയ കലാപങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam