തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് കൈക്കലാക്കുന്നതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
സംഭവത്തിൽ കൂടുതൽ ട്രാവൽ ഏജൻസികൾക്ക് പങ്കുണ്ടോയെന്നും ഒരേ ആധാർ നമ്പർ ഉപയോഗിച്ചാണോ കൂട്ടത്തോടെ ബുക്കിംഗ് നടക്കുന്നതെന്നും പരിശോധിക്കാൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് വിജിലൻസ് വ്യക്തമാക്കി.
വെർച്വൽ ക്യൂ ബുക്കിംഗ് സ്ലോട്ടുകൾ പൂർണമായും നിറഞ്ഞിരിക്കുമ്പോഴും സന്നിധാനത്ത് എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ബുക്ക് ചെയ്തവരിൽ പതിനായിരക്കണക്കിന് പേർ ദർശനത്തിന് എത്താത്തത് അരവണ വിറ്റുവരവിലും ക്ഷേത്രത്തിലെ മറ്റ് വരുമാനത്തിലും കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്. അന്യസംസ്ഥാന ഏജൻസികളും കണ്ണൂരിലെ ഒരു ട്രാവൽ ഏജൻസിയും ഉൾപ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വെർച്വൽ ക്യൂ സോഫ്റ്റ്വെയർ രൂപകൽപ്പന ചെയ്ത ടിസിഎസിൽ നിന്നും അധികൃതർ വിവരങ്ങൾ തേടിയിട്ടുണ്ട്. വിഷയത്തിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
