കൊച്ചി: പാക്കിസ്ഥാനിൽ നിന്നും മാത്രമല്ല, ചൈനയിൽ നിന്നും അനധികൃത സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ കേരളത്തിലെത്തുന്നതായി റിപ്പോർട്ട്.
ഡ്രഗ്സ് കൺട്രോൾ യൂണിറ്റിന്റെ പരിശോധനയിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. ഇന്നലെയാണ് ഡി ആർ യു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ചൈനീസ് ക്രീമുകൾ പിടിച്ചെടുത്തത്.
മലപ്പുറം ഡ്രഗ്സ് കൺട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ വിൽപ്പനക്കെത്തിച്ച ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്സിന്റെ 14 ഇനം ഉത്പന്നങ്ങൾ കണ്ടെത്തി.
ഇവയ്ക്ക് ഒന്നിന് പോലും വിദേശ ഉത്പന്നങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റില്ലെന്നും, വിൽപ്പന മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നുമാണ് പരിശോധനാ റിപ്പോർട്ട്.
അതേസമയം മലപ്പുറത്ത് കണ്ടെത്തിയ മെർക്കുറി കലർന്ന എഫ് ട്യൂൺ ഫെയ്സ് ക്രീമിന്റെ കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിലാണെന്ന് കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
