ഇൽഹാൻ ഒമറിന്റെ വീട്ടിൽ ഫെഡറൽ ഏജന്റുമാരുടെ പരിശോധന; പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു

NOVEMBER 25, 2026, 2:09 AM

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി ഇൽഹാൻ ഒമറിന്റെ വാഷിംഗ്ടൺ ഡി.സിയിലെ വസതിയിൽ ഫെഡറൽ ഏജന്റുമാർ നടത്തിയ പരശോധനയുമായി ബന്ധപ്പെട്ട പുതിയ കോടതി രേഖകൾ പുറത്തുവന്നു. കുടിയേറ്റ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം നടന്ന പരിശോധനയിൽ ഒമറിന്റെ പാസ്‌പോർട്ട്, നോട്ടുബുക്കുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 17 ഇനങ്ങൾ ഏജന്റുമാർ പിടിച്ചെടുത്തതായി പുതിയ രേഖകൾ വ്യക്തമാക്കുന്നു.

നവംബർ 23ന് ചീഫ് യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി ജെയിംസ് ബോസ്‌ബെർഗ് പരസ്യപ്പെടുത്തിയ 169 പേജുള്ള കോടതി രേഖകളിലാണ് അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങളുള്ളത്. ഒമറിന്റെ ജനനത്തീയതിയും പൗരത്വ യോഗ്യതയും സംബന്ധിച്ച രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്നാണ് പ്രോസിക്യൂട്ടർമാർ പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനായി 1980 മുതലുള്ള തെളിവുകൾ അധികൃതർ ശേഖരിക്കുന്നുണ്ട്.

ഭരണഘടനാപരമായ ആശങ്കകൾ: ജനപ്രതിനിധികളുടെ സ്വകാര്യ വസതികളിൽ പരിശോധന നടത്തുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാകുമോ എന്ന് യു.എസ്. മജിസ്‌ട്രേറ്റ് ജഡ്ജി മാത്യു ഷാർബോ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന്, പരിശോധനയ്ക്ക് മുൻപ് പ്രത്യേക പരിരക്ഷയുള്ള രേഖകൾ തിരിച്ചറിയാൻ ഒമറിന് അവസരം നൽകണമെന്ന വ്യവസ്ഥയോടെയാണ് വാറണ്ട് അനുവദിച്ചത്.

vachakam
vachakam
vachakam

ജനപ്രതിനിധികളുടെ സ്വകാര്യ വസതികളിലെ ഭരണഘടനാ പരിരക്ഷ സംബന്ധിച്ച് താൻ നീതിന്യായ വകുപ്പിന്റെ നിലപാടനോട് യോജിച്ചുവെന്ന പ്രോസിക്യൂട്ടർമാരുടെ വാദം ജനപ്രതിനിധി സഭയുടെ ജനറൽ കൗൺസൽ മാത്യു ബെറി തള്ളി. പ്രോസിക്യൂട്ടർമാർ തെറ്റായ വിവരങ്ങളാണ് കോടതിയിൽ നൽകിയതെന്ന് വാഷിംഗ്ടൺ പോസ്റ്റനോട് പ്രതികരിക്കവെ അദ്ദേഹം ആരോപിച്ചു.

താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച ഇൽഹാൻ ഒമർ, പിടിച്ചെടുത്ത വസ്തുക്കൾ തിരികെ ലഭിക്കുന്നതിനായി നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ അവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam