ഫ്‌ളോറിഡ എസ്‌കാംബിയ കൗണ്ടി കമ്മീഷണറുടെ മകൻ വെടിയേറ്റു മരിച്ചു

NOVEMBER 25, 2026, 2:19 AM

ഫ്‌ളോറിഡ: വാരാന്ത്യ ക്യാമ്പിംഗിനിടെ ടെന്റിനുള്ളിൽ ഉറങ്ങുകയായിരുന്ന 19കാരൻ വെടിയേറ്റു മരിച്ചു. ഫ്‌ളോറിഡയിലെ എസ്‌കാംബിയ കൗണ്ടി കമ്മീഷണറായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജോ വിൻസന്റെ മകൻ കാരി വാഷിംഗ്ടൺ വിൻസൺ ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രി ബ്ലാക്ക്‌വാട്ടർ നദീതീരത്ത് സുഹൃത്തുക്കൾക്കൊപ്പം ക്യാമ്പ് ചെയ്യുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ക്യാമ്പിംഗ് സൈറ്റിന് പുറത്തുനിന്ന് എത്തിയ വെടിയുണ്ട ടെന്റിനുള്ളിലുണ്ടായിരുന്ന കാരിയുടെ തലയിൽ കൊള്ളുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ സാന്താ റോസ കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വെടിവെപ്പ് മനഃപൂർവ്വം നടത്തിയതാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

മകന്റെ വിയോഗത്തിൽ കുടുംബം കടുത്ത ആഘാതത്തിലാണെന്ന് ജോ വിൻസൺ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam