തിരുവനന്തപുരം:സിജെപിക്ക് എതിരായ സരിന്റെ പരാമർശത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി.
പിഴവ് പറ്റിയെന്ന് നേതാക്കളോട് വിശദീകരിച്ച് സരിൻ. എന്ത് തിരുത്തൽ നടപടിക്കും വിധേയനാകാമെന്നും അദ്ദേഹം എം.എ ബേബി ഉൾപ്പെടെയുള്ള നേതാക്കളോട് പറഞ്ഞതായാണ് വിവരം. എസ്എഫ്ഐയും സിപിഎമ്മും സിജെപി സമരത്തിനൊപ്പം അണിചേർന്ന ശേഷമാണ് സരിന് സമരത്തെ തള്ളിപ്പറഞ്ഞത്.
സിജെപി ആർ എസ് എസ് പദ്ധതിയാണെന്ന് സരിൻ ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത് വലിയ വിവാദമായിരുന്നു. തിരുത്തിയിരുന്നു.
അതേസമയം, പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സരിൻ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ദില്ലിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോൾ CJPയെ കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാർട്ടിയുടേതല്ല എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ.
എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല എൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി CJPയും ഇന്ന് അവിടെ മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശം എന്നുമാണ് സരിൻ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
