പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ, ഹൈക്കോടതിയുടെ നിർണായക നീക്കം 

OCTOBER 13, 2026, 1:27 AM

കൊച്ചി: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ഹൈക്കോടതിയുടെ നിർണായക നീക്കം. സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്നും ഹർജിയിൽ സ്റ്റേ അനുവദിച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

 ആസൂത്രണബോർഡ് പരീക്ഷ ക്രമക്കേടിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നൽകിയ ഹ‍ർജി പരി​​ഗണിക്കുമ്പോഴാണ്   ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. 

 ക്രൈംബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കേണ്ടതില്ലെന്നാണ് പി എസ് സി നിലപാട്. 58 മാർക്കിൻ്റെ പത്ത് ചോ​ദ്യങ്ങൾ ബോധപൂ‍ർവ്വം മുല്യനിർണ്ണയം നടത്തിയില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ കൊടുത്ത റിപ്പോ‍ർട്ടിൽ പറയുന്നു.  

vachakam
vachakam
vachakam

എന്നാൽ പി എസ് സി ​ഹർജി നൽകിയെന്ന് കരുതി നടപടികൾ നിർത്തി വയ്ക്കേണ്ടതില്ല. കോടതി സ്റ്റേ അനുവദിച്ചിട്ടില്ല, പരി​ഗണനയിൽ മാത്രമാണെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി.

അതിനാൽ നിങ്ങൾക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ മറുപടി നൽകാൻ പിഎസ് സി ഇന്ന് കൂടുതൽ സമയം ചോദിച്ചു. കേസ് രണ്ട് ദിവസത്തിന് ശേഷം പരി​ഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അതായത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പച്ചക്കൊടിയാണ് കോടതി നൽകിയിരിക്കുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam