പി.വി. അബ്ദുൾ വഹാബ് എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും മർദിച്ച സംഭവത്തിൽ അറസ്റ്റ്

SEPTEMBER 5, 2026, 3:26 AM

മലപ്പുറം: വണ്ടൂരിൽ പി വി അബ്ദുൾ വഹാബ് എംപിയുടെ ഡ്രൈവറെയും ഡ്രൈവറുടെ കുടുംബത്തെയും മർദ്ദിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. കേസിലെ ഒന്നാംപ്രതി വിഷ്ണു അടക്കം രണ്ട് പേർ ഒളിവിലാണ്.

കരുണായപ്പടി സ്വദേശി പുലാടൻ ഹൗസിൽ ഇബ്‌നു റാഷിദ് (35) നെയാണ് കഴിഞ്ഞദിവസം ചിക്കമം​ഗളൂരുവിൽനിന്ന് പൊലീസ് പിടികൂടിയത്. 

 കഴിഞ്ഞ മാസം 13ന് വൈകിട്ട് അഞ്ചോടെ എറിയാടുവച്ചാണ് സംഭവം. കാറിൽ യാത്ര ചെയ്യുകയായിരുന്ന പി വി അബ്ദുൾ വഹാബ് എംപിയുടെ ഡ്രൈവർ സിദ്ദിഖ്, സിദ്ദിഖിന്റെ മകൻ അമൽ ശാരിഖ്, ഭാര്യ, മകന്റെ 3 വയസ് പ്രായം വരുന്ന കുട്ടി എന്നിവരെയാണ് നാലുപേർ അടങ്ങുന്ന സംഘം ആക്രമിച്ചത്. വാഹന പാർക്കിങ് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണം. 

vachakam
vachakam
vachakam

 കാർ ബ്ലോക്ക് ചെയ്ത് അമൽ ശാരിഖിനെ അടിക്കുകയും കാറിലുണ്ടായിരുന്ന സിദ്ദീഖിന്റെ ഭാര്യയെ അടക്കം മർദ്ദിക്കുകകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam