ലക്നൗ: 12ാം ക്ലാസ് വരെ പഠിച്ച ഒരു യുവാവ് നടത്തിയത് മുപ്പതിലേറെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ. ഞെട്ടണ്ട, സംഗതി സത്യമാണ്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വൃക്ക റാക്കറ്റ് സംഘത്തിലെ മുഖ്യസൂത്രധാരന്‍ പിടിയിലായതോടെയാണ് രാജ്യം തന്നെ ഞെട്ടിയ വാർത്ത പുറത്ത് വരുന്നത്.
രോഹിത് തിവാരിയാണ് പിടിയിലായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസയോഗ്യത മാത്രമുള്ള ഇയാള്‍ 30ഓളം ശസ്ത്രക്രിയകൾ നടത്തിയതായി പൊലീസ് കണ്ടെത്തി. രോഹിത് തിവാരിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25000 രൂപയാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇയാള്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക തെളിവുകള്‍ പോലീസ് ശേഖരിച്ചിരുന്നു. കാൺപൂരിലെ അഹൂജ ആശുപത്രിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഈ വന്‍ റാക്കറ്റിനെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ ലഭിക്കുന്നത്. കാണ്‍പൂരില്‍ മാത്രമല്ല ലഖ്നൗ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, കൂടാതെ അയല്‍രാജ്യമായ നേപ്പാള്‍ എന്നിവിടങ്ങളിലും ഈ റാക്കറ്റിന് ശക്തമായ ബന്ധങ്ങളുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
കേവലം സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള രോഹിത് തിവാരി, സ്വയം ഒരു വിദഗ്ധ ഡോക്ടറാണെന്ന് ചമഞ്ഞാണ് മുപ്പതോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയത്. കേസില്‍ ഇതുവരെ ഒമ്പതോളം പേര് അറസ്റ്റിലായിട്ടുണ്ട്. ഡോക്ടര്‍മാരടക്കമുള്ളവര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
