വേടന്   പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിർദേശം

OCTOBER 6, 2026, 12:01 AM

കൊച്ചി: സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനായി യുകെയിലേക്കും അയർലൻഡിലേക്കും പോകുന്ന ഹിരൺ ദാസ് മുരളിക്ക് (വേടൻ) പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നൽകാൻ ഹൈക്കോടതി നിർദേശം.  മൂ​​​​ന്ന് പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും വ​​​​നം നി​​​​യ​​​​മ​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള മ​​​​റ്റൊ​​​​രു കേ​​​​സി​​​​ലും പ്ര​​​​തി​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ വി​​​​ദേ​​​​ശ​​​​ത്തു പ​​​​രി​​​​പാ​​​​ടി​​​​ക്കു പോ​​​​കാ​​​​ന്‍ ക്ലി​​​​യ​​​​റ​​​​ന്‍​സ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വേ​​​​ട​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് മു​​​​ര​​​​ളി പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

കേസ് വിവരങ്ങളും കോടതി ഉത്തരവും പരിശോധിച്ച് പിസിസി നൽകാൻ റീജനൽ പാസ്‌പോർട്ട് ഓഫിസറോടാണ് കോടതി നിർദേശിച്ചത്. വിവിധ കേസുകളിൽ പ്രതിയായതിനാൽ പിസിസി അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്. കേസുകളിൽ പ്രതിയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൂലമായ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടാണ് ലഭിച്ചതെന്നും അതിനാൽ പ്രത്യേക പിസിസി മാത്രമേ അനുവദിക്കാനാകൂവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​തി​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ പ്ര​​​​ത്യേ​​​​ക പി​​​​സി​​​​സി മാ​​​​ത്ര​​​​മേ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കൂ​​​വെ​​​ന്ന കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കോ​​​​ട​​​​തി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ ക്ലി​​​​യ​​​​റ​​​​ന്‍​സ് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ​​​​ത്. കേ​​​​സു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള​​​​ട​​​​ക്ക​​​​മാ​​​​യി​​​​രി​​​​ക്കും സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക.

vachakam
vachakam
vachakam

ക്രിമിനൽ കേസ് നിലവിലുള്ള ഒരാൾക്ക്, കേസ് പരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോകാൻ അർഹതയുണ്ടെന്ന മുൻ ഉത്തരവും ഹൈക്കോടതി പരിഗണിച്ചു. തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക പിസിസി അനുവദിക്കാൻ ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശിച്ചു. അതേസമയം, ബന്ധപ്പെട്ട കോടതിയുടെ അനുമതി നേടിയ ശേഷമേ രാജ്യം വിട്ടുപോകാവൂ എന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് വിദേശ യാത്രക്കുള്ള അവകാശം പൂർണ്ണമായി ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam