സൈബർ ഡെസ്ക്: ഹാക്കിംഗും ഡിജിറ്റൽ തട്ടിപ്പുകളും തന്നെ ബാധിക്കില്ലെന്ന് കരുതി ജാഗ്രത കുറയ്ക്കുന്നവർക്കായി ഒരു മുന്നറിയിപ്പ് വാർത്ത. ഫേസ്ബുക്ക് ഗ്രൂപ്പ് വഴി പങ്കുവെച്ച ഒരൊറ്റ ലിങ്കിൽ ക്ലിക്ക് ചെയ്ത 32-കാരനായ യുവാവിന്റെ ഫോൺ ഹാക്ക് ചെയ്ത് അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുത്തു.
പോലീസ് റിപ്പോർട്ട് പ്രകാരം, ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനിടെയാണ് യുവതികളുടെ ആകർഷകമായ ചിത്രങ്ങളുള്ള ഒരു ഗ്രൂപ്പ് യുവാവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കൗതുകം തോന്നി ഗ്രൂപ്പിൽ പ്രവേശിച്ച യുവാവ്, അതിലുണ്ടായിരുന്ന ഒരു ചിത്രത്തിൽ കൂടുതൽ വ്യക്തതയോടെ കാണാനായി ക്ലിക്ക് ചെയ്യുകയായിരുന്നു. എന്നാൽ ചിത്രം തുറക്കുന്നതിന് പകരം ഫോൺ പെട്ടെന്ന് അമിതമായി ചൂടാകാൻ തുടങ്ങി, മിനിറ്റുകൾക്കകം ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 70,000 രൂപ പിൻവലിക്കപ്പെട്ടതായുള്ള നോട്ടിഫിക്കേഷൻ ഫോണിൽ വരികയും ചെയ്തു.
ഫോട്ടോ കാണാൻ ക്ലിക്ക് ചെയ്ത ലിങ്കിലൂടെ ഫോണിലേക്ക് തട്ടിപ്പുകാർ മാൽവെയർ പ്രവേശിപ്പിച്ച് ബാങ്കിംഗ് വിവരങ്ങൾ ചോർത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്. തട്ടിപ്പിനിരയായെന്ന് മനസ്സിലായ ഉടൻ തന്നെ യുവാവ് സൈബർ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ ദേശീയ പോർട്ടലിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം പേര് വെളിപ്പെടുത്താത്ത ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിൽ കാണുന്ന ആകർഷകമായ ചിത്രങ്ങൾ, ഓഫറുകൾ, അശ്ലീല ലിങ്കുകൾ എന്നിവയിൽ ക്ലിക്ക് ചെയ്യുമ്പോൾ കടുത്ത ജാഗ്രത പുലർത്തണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം അജ്ഞാത ലിങ്കുകൾ നിങ്ങളുടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം ഹാക്കർമാർക്ക് നൽകാൻ കാരണമായേക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
