പ്രണയിനിയെ ഉടൻ വിവാഹം കഴിക്കണം; വാശി സാധിക്കാത്തതിന് പോലീസുകാരനായ പിതാവിനെ വെടിവെച്ചുകൊന്ന് പതിനെട്ടുകാരൻ!

SEPTEMBER 26, 2026, 3:54 AM

പെൺകുട്ടിയെ ഉടൻ വിവാഹം കഴിക്കണമെന്ന വാശി പിതാവ് എതിർത്തതിനെ തുടർന്ന് പോലീസുകാരനായ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി പതിനെട്ടുകാരനായ മകൻ. ചണ്ഡീഗഡ് പോലീസ് ഹെഡ് കോൺസ്റ്റബിളായ നിതിൻ സിംഗാണ് സ്വന്തം വീട്ടിൽ വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ഇയാളുടെ മകൻ അർമാൻ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രണയിനിയെ ഉടൻ തന്നെ വിവാഹം കഴിച്ചു നൽകണമെന്ന് അർമാൻ വീട്ടുകാരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകന് 21 വയസ്സ് തികഞ്ഞതിനു ശേഷം മാത്രമേ വിവാഹം നടത്താൻ സാധിക്കൂ എന്ന് പിതാവ് നിലപാടെടുത്തു. ഇതേച്ചൊല്ലി വ്യാഴാഴ്ച രാത്രി വീട്ടിൽ കടുത്ത തർക്കവും വഴക്കും നടന്നിരുന്നു.

വിവാഹ ആവശ്യത്തിന് പുറമെ സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിനായി 10 ലക്ഷം രൂപയും ഇയാൾ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങളും പിതാവ് നിരസിച്ചതോടെ മകൻ കടുത്ത ദേഷ്യത്തിലായി. തുടർന്ന് ഹരിദ്വാറിൽ നിന്ന് രഹസ്യമായി സംഘടിപ്പിച്ച നാടൻ തോക്ക് ഉപയോഗിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിന്റെ തലയ്ക്ക് വെടിവെക്കുകയായിരുന്നു.

vachakam
vachakam
vachakam

വെടിവെയ്പ്പിന് ശേഷം മകൻ അമ്മയ്ക്ക് നേരെയും ആക്രമണത്തിന് മുതിർന്നു. ഭയന്നുപോയ അമ്മ വീടിന്റെ ടെറസിലേക്ക് ഓടിക്കയറി ബഹളം വെച്ചതോടെയാണ് അയൽവാസികൾ വിവരമറിയുന്നത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുക്കാരും ചേർന്നാണ് ഗുരുതരമായി പരിക്കേറ്റ നിതിനെ ആശുപത്രിയിലെത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതി ശ്രമിച്ചത്. ആരോ അജ്ഞാതൻ വീട്ടിൽ അതിക്രമിച്ചു കയറി പിതാവിനെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ മൊഴികളിലെ വൈരുധ്യം കാരണം പോലീസിന് സംശയം തോന്നുകയും പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു.

നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് അറസ്റ്റിലായ അർമാൻ. ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ ഓടിച്ച ഥാർ വാഹനം ബൈക്കിലിടിച്ച് രണ്ട് സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. പിതാവിനെ കൊലപ്പെടുത്തിയതിൽ യാതൊരുവിധ പശ്ചാത്താപവും പ്രതി പ്രകടിപ്പിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

vachakam
vachakam
vachakam

കുറ്റകൃത്യത്തിന് ഉപയോഗിച്ച നാടൻ തോക്കും തിരകളും സംഭവം നടന്ന വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൊലപാതകം, നിയമവിരുദ്ധമായി ആയുധം കൈവശം വെക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.

സംഭവം നടന്ന ചണ്ഡീഗഡിലെ സെക്ടർ 22 ലെ പോലീസ് ക്വാട്ടേഴ്‌സിൽ ഫോറൻസിക് വിദഗ്ധരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സ്വന്തം മകനിൽ നിന്ന് തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥന് നേരിടേണ്ടി വന്ന ദുരന്തം സഹപ്രവർത്തകരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

English Summary: A 18 year old teenager shot dead his police head constable father in Chandigarh after being told to wait until 21 to marry his girlfriend. The accused Armaan Singh used a country made pistol to commit the crime after an argument over marriage and money demands.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Chandigarh News, Crime News Malayalam, Chandigarh Police


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam