യുഎസ് സംസ്ഥാനമായ ഒഹായോയിലെ ഡെലവെയർ കൗണ്ടിയിൽ 55കാരിയായ ടമേല ഡച്ചർ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ ബീൻഓളർ റോഡിലെ വീട്ടിലുണ്ടായ വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ടമേലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ദാജമിയോസ് പേൻ (21), ക്രിസ്റ്റ്യൻ ഇവാൻസ് (20) എന്നിവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.
കേസിൽ അന്വേഷണം തടസ്സപ്പെടുത്തിയതിന് കൊല്ലപ്പെട്ട സ്ത്രീയുടെ 18കാരിയായ മകൾ ബ്രയാന ഡച്ചറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഷെരീഫ് ഓഫീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
