കോഴിക്കോട്: പള്ളി കോംപൗണ്ടിൽ നിന്ന് ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തി. സംഭവത്തിന് പിന്നിൽ അടിമുടി ദുരൂഹത നിറഞ്ഞിരിക്കുകയാണ്.
ആശുപത്രിയിൽ ചികിത്സയിലുള്ള കൊഴിഞ്ഞാംപാറ സ്വദേശി 25 വയസുള്ള ഫ്രാങ്കോയെന്ന യുവതിയുടേതാണ് ഭ്രൂണം.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീര്‍ത്ഥാടക സംഘത്തിന്‍റെ ബസിനുള്ളിലാണ് യുവതി പ്രസവിച്ചത്. പള്ളിയുടെ സമീപം ബസ് നിര്‍ത്തുകയും കോമ്പൗണ്ടിൽ ഭ്രൂണം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണം ഉപേക്ഷിച്ചയാളെ പൊലീസ് കണ്ടെത്തിയത്.
തീർത്ഥാടക സംഘത്തിനൊപ്പം വാഹനത്തിലെത്തിയ യുവതിയുടെ വിശ്വാസ യോഗ്യമല്ലാത്ത മൊഴിയാണ് പൊലീസിനെ കുഴയ്ക്കുന്നത്. പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് ആൺകുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് മൊഴി. ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിനാണ് പൊലീസിൻ്റെ നീക്കം.
യുവതി വിവാഹിതയും ഒന്നരവയസുളള കുട്ടിയുമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. പെട്ടെന്ന് പ്രസവ വേദന വന്നെന്നും പേടി കാരണമാണ് ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതിയുടെ മൊഴി. എന്നാൽ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. യുവതിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമിതമായി മദ്യം നൽകി; വീണ് പരിക്കേറ്റ യാത്രക്കാരിക്ക് കാർണിവൽ ക്രൂയിസ് 3 ലക്ഷം
വരുമാന പ്രതിസന്ധി: ആഡംബര വീടുകൾക്ക് പുതിയ നികുതി ഏർപ്പെടുത്താൻ ന്യൂയോർക്ക് ഗവർണർ
ക്യൂബയിൽ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നു: പെന്റഗൺ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്
എപ്സ്റ്റൈൻ ദൃശ്യങ്ങൾ പുറത്ത്: 2,000 വീഡിയോകൾ വെളിപ്പെടുത്തുന്നത് എന്ത്?