ആലപ്പുഴ: ശോഭ സുരേന്ദ്രനെതിരായ ആലപ്പുഴയിലെ ബിജെപി വനിതാ നേതാവിന്റെ ആരോപണം തള്ളി ആലപ്പുഴ നോർത്ത് ബിജെപി ജില്ലാ പ്രസിഡന്റ് പി കെ ബിനോയ്.
ബിന്ദുവിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും പികെ ബിനോയ് കൂട്ടിച്ചേര്‍ത്തു. ശോഭ സുരേന്ദ്രന് ആലപ്പുഴയിൽ പണപ്പിരിവ് നടത്തിയെന്നും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെന്നുമായിരുന്നു ബിന്ദു വിനയകുമാറിന്റെ ആരോപണം.
വോട്ടിന് പണം നൽകിയ സംഭവം തന്റെ തലയിലാക്കാൻ ശ്രമിക്കുന്നെന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് ജില്ലാ കമ്മറ്റിയംഗം ബിന്ദു വിനയകുമാർ ഫോൺ സംഭാഷണമടക്കം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’യെന്നും ബിന്ദു പരാതിയില്‍ പറയുന്നു.
ശോഭ സുരേന്ദ്രൻ പക്ഷത്തെ എതിർത്തതിന്റെ വൈരാഗ്യമാണ് വോട്ടിന് പണം നൽകിയെന്ന കേസിലേക്ക് വലിച്ചിഴയ്ക്കാൻ കാരണമെന്ന് ബിന്ദു പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
