ചോദിക്കാതെ മദ്യം എടുത്തു കുടിച്ചു, പിന്നീടുണ്ടായ തർക്കം കലാശിച്ചത്  കൊലപാതകത്തിൽ

SEPTEMBER 20, 2026, 11:56 PM

തിരുവനന്തപുരം:  55 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.

കരമന പള്ളിത്താനം സ്വദേശിയായ ശ്രീകണ്ഠൻ നായരെയാണ് ബുധനാഴ്‌ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പിന്നാലെ  കൂടെ താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്.  കഴക്കൂട്ടം സ്വദേശി രൂപക്കിനെയാണ് (35) പൊലീസ് അറസ്റ്റ് ചെയ്തത്. 

vachakam
vachakam
vachakam

ബുധനാഴ്‌ച രാവിലെ രൂപക്കാണ് ശ്രീകണ്ഠൻ നായരുടെ മരണവിവരം അയൽവാസികളെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് പോലീസെത്തുകയും ഇൻക്വസ്റ്റ് നടപടികൾ നടത്തുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി കണ്ടെത്തിയതോടെ ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒപ്പം താമസിച്ചിരുന്ന രൂപക്കിനെ കാണാനില്ലെന്ന് വ്യക്തമായത്. പൊലീസ് സംഘം നടത്തിയ തിരച്ചിലിൽ, കിഴക്കേകോട്ട ഭാഗത്ത് നിന്നും രൂപക്കിനെ കസ്റ്റഡിയിലെടുത്തു. ഒന്നര മാസമായി ശ്രീകണ്ഠൻ നായരുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രതിയായ രൂപക്. പ്രതി വാങ്ങിവെച്ചിരുന്ന മദ്യം ഇയാൾ കഴിച്ചതാണ് തർക്കത്തിന് കാരണം.

പിന്നാലെ മദ്യപിക്കുന്നതിനിടെ ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടർന്ന് വാക്കേറ്റമുണ്ടായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam