തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പി കെ ശ്രീമതി പോലീസ് മേധാവിക്ക് പരാതി നൽകി.
വ്യാജവാർത്ത നിർമിച്ച് തന്നെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
'യുവതീ യുവാക്കൾ പാർട്ടി ഓഫീസിൽ വച്ച് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ തെറ്റില്ല' -എന്ന് താൻ പറഞ്ഞ തരത്തിലാണ് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
പൊതുമണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന തന്റെ സൽപേര് ഇല്ലാതാക്കാനും സ്ത്രീപക്ഷ-രാഷ്ട്രീയ നിലപാടുകളെ ഇകഴ്ത്തിക്കാണിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ. "മോഹൻ തൃശൂർ' എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും "അതിനെ പാർടDടF ഓഫീസ് എന്നാണോ പറയാ...' എന്ന തലക്കെട്ടോടെയാണ് ഈ പോസ്റ്റ് പ്രചരിപ്പിച്ചത്. ഇതിന് താഴെ മറ്റുള്ളവരെക്കൊണ്ട് കമന്റ് ചെയ്യിപ്പിച്ച് തന്നെ അപമാനിച്ചതായും പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
