തൃശൂർ : ചാലക്കുടി കൊരട്ടി പള്ളിയിൽ വെച്ച് കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന പാദസരം മോഷ്ടിച്ച യുവതി പിടിയിൽ.
ഒക്ടോബർ 11ന് വൈകീട്ട് 4 മണിക്കും 4.30 മണിക്കും ഇടയിൽ പള്ളിയുടെ അൾത്താരയ്ക്ക് സമീപത്തുവെച്ചാണ് കാക്കുളിശ്ശേരി ഐരാണിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ ജീന ജെറിന്റെ മകളുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണ പാദസരം മോഷണം പോയത്.
സംഭവം അറിഞ്ഞ ഉടനെ തൃശ്ശൂർ റൂറൽ ഷാഡോ പൊലീസ് സംഘം ദ്രുതഗതിയിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയായ സജനയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ കിള്ളന്നൂർ വില്ലേജ് തിരൂർ സ്വദേശി പല്ലൻ വീട്ടിൽ സജന (31)യെ ആണ് തൃശ്ശൂർ റൂറൽ ഷാഡോ പൊലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ പൊലീസ് പൊക്കിയത്. ഏകദേശം 75,000 രൂപ വിലവരുന്ന സ്വർണ പാദസരമാണ് സജന മോഷ്ടിച്ചത്.
അറസ്റ്റിലായ സജന വടക്കാഞ്ചേരി, വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒമ്പത് മോഷണക്കേസുകളിൽ പ്രതിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
