മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനുള്ള ബിൽ ഇന്ന്‌ നിയമസഭയിൽ 

OCTOBER 12, 2026, 8:27 PM

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ബില്ല് ഇന്ന്‌ നിയമസഭയിൽ അവതരിപ്പിക്കും. 

മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ വരെ പിഴ. ശക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും (ഭേദഗതി) ബില്ലാണ് നിയമസഭയിൽ  സർക്കാർ അവതരിപ്പിക്കുന്നത്. മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കാനായി കർശന വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 മുഖ്യമന്ത്രി വി ഡി സതീശനാണ് ബിൽ അവതരിപ്പിക്കുക. വയോജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. മുതിർന്ന പൗരന്മാരുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക ചുമതലയുള്ള സബ് ഇൻസ്പെക്ടർ തലത്തിലുള്ള നോഡൽ ഓഫീസറെ നിയമിക്കും. പരാതികൾ വൈകാതെ തീർപ്പാക്കാൻ വയോജന സംരക്ഷണ ട്രൈബ്യൂണലുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. കേസ് രജിസ്റ്റർ ചെയ്ത് നിശ്ചിത ദിവസങ്ങൾക്കകം തീരുമാനം ഉണ്ടാക്കണമെന്ന് ബില്ലിൽ നിർദ്ദേശമുണ്ട്.

vachakam
vachakam
vachakam

മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വീടുകളിൽ നിന്ന് ഇറക്കിവിടുക എന്നിവ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറും. ഇതിനൊപ്പം സാമ്പത്തിക പിഴയും ഈടാക്കും. മാതാപിതാക്കളുടെയോ മുതിർന്ന പൗരന്മാരുടെയും സ്വത്ത് വ്യാജ രേഖകൾ വഴിയോ ഭീഷണിപ്പെടുത്തിയോ കൈക്കലാക്കാൻ ശ്രമിച്ചാൽ സമാനമായ ശിക്ഷ ലഭിക്കും. സ്വത്ത് കൈമാറിയ ശേഷം പരിചരണം നിഷേധിച്ചാൽ ആ സ്വത്ത് കൈമാറ്റം റദ്ദാക്കാൻ വയോജനങ്ങൾക്ക് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam