25 കോൺഗ്രസ് എംഎൽഎമാർ ഒപ്പം വരുമെന്ന് കർണാടക ബിജെപി അധ്യക്ഷൻ 

OCTOBER 13, 2026, 12:20 AM

 ബെംഗളൂരു :  നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് കർണാടക ബിജെപി പ്രസിഡന്റ് BY വിജയേന്ദ്ര.

വിജയേന്ദ്രയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ   മുഖ്യമന്ത്രി ഡി കെ ശിവകുമാറും രം​ഗത്ത് വന്നു. സമയം പാഴാക്കാതെ നേതാക്കളെ ബിജെപിയിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹം സംസ്ഥാന ബിജെപി മേധാവിയോട് ആവശ്യപ്പെട്ടത്.

ഭരണകക്ഷിയിൽ നിന്നുള്ള മന്ത്രിമാരെ ബിജെപി വേട്ടയാടാൻ ശ്രമിക്കുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്  , സംസ്ഥാനത്തെ മാനസികാവസ്ഥ ബിജെപിക്ക് അനുകൂലമായി മാറിയെന്നും നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി മാറാൻ തയ്യാറാകുമെന്നും വിജയേന്ദ്ര പറഞ്ഞത്.

vachakam
vachakam
vachakam

രാജ്യസഭ തിരഞ്ഞെടുപ്പിൽ, കുമാരസ്വാമിക്കും വിജേന്ദ്രയ്ക്കും സ്വന്തം പാർട്ടിയിൽ നിന്ന് ആരാണ് ക്രോസ് വോട്ട് ചെയ്തതെന്ന് കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. അവരുടെ നേതാക്കൾ കോൺഗ്രസിനാണ് വോട്ട് ചെയ്തത്. ഇനി ഇതിൽ കൂടുതൽ എന്താണ് വേണ്ടത്. അതുകൊണ്ട് വിജേന്ദ്ര സമയം കളയാതെ നേതാക്കളെ പാർട്ടിയിലേക്ക് എടുക്കട്ടെയെന്നാണ് വിജയേന്ദ്രയ്ക്ക് – ശിവകുമാർ മറുപടി നൽകിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam