കൊച്ചി: കോക്ക്റോച്ച് ജനതാ പാർട്ടി ആർ.എസ്.എസിന്റെ മറ്റൊരു പദ്ധതിയാണെന്ന പരാമർശം വാക്ക് പിഴവാണെന്ന് സി.പി.എം നേതാവ് പി. സരിൻ.
തന്റെ പ്രസ്താവന പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും രാഷ്ട്രീയ നിലപാടുകളോടും നീതിപുലർത്തുന്നതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ നിർവ്യാജമായ ഖേദം പ്രകടിപ്പിച്ചു.
സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിൽ സി.ജെ.പിയും പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പറയുക മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
"സി.ജെ.പി ആർ.എസ്.എസിന്റെ പദ്ധതിയാണ് എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാൻ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കിക്കൊടുക്കരുത് എന്ന് പറയാൻ മാത്രമാണ് ഉദ്ദേശിച്ചത്. എന്നാൽ, ഞാൻ മനസ്സിൽ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞത്"- സരിൻ ഫേസ്ബുക്കിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
