കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും

OCTOBER 12, 2026, 9:48 PM

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും.

കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘമാണ്(എസ്ഐടി) വീണാ ജോർജിൽനിന്ന് മൊഴിയെടുക്കുക. കെഎസ്‍യു പ്രവർത്തകർക്കെതിരേ വധശ്രമം ഉൾപ്പെടെ ചുമത്തിയ ഉദ്യോ​ഗസ്ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും.

കെഎസ്‍യു പ്രവർത്തകർക്കെതിരേ ​ഗുരുതര വകുപ്പുകളടക്കം ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നത് എസ്ഐടി പരിശോധിക്കും. വീണാ ജോർജിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോ​ഗസ്ഥരുടെയും മൊഴിയെടുക്കാനും നീക്കമുണ്ട്. 

vachakam
vachakam
vachakam

കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെതിരേ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam