ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്ന്  മന്ത്രി കെ മുരളിധരൻ 

OCTOBER 6, 2026, 12:33 AM

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തസ്തികയിൽ നിന്ന് മാറ്റണമെന്ന് ആരോഗ്യ മന്ത്രി കെ മുരളിധരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി വിവരം. മരുന്നുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നടപടികളെ പ്രിൻസിപ്പൽ സെക്രട്ടറി ശക്തമായി എതിർത്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭരണതലത്തിൽ മന്ത്രിയും സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി ഇപ്പോൾ അടിയന്തര സ്ഥാനമാറ്റം ആവശ്യപ്പെടുന്ന സാഹചര്യം വരെ കാര്യങ്ങൾ എത്തിയത്.

 നിർണായ തീരുമാനങ്ങളിൽ അനുമതി വൈകുന്നെന്നും താൻ നടപടി നിർദ്ദേശിച്ച 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചത്.  

വകുപ്പിൽ താൻ ഉത്തരവിട്ട പ്രധാനപ്പെട്ട പല അന്വേഷണങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി നടത്തുന്നില്ലെന്നും പ്രധാന ഫയലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ മുതൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനരീതിയിൽ കെ മുരളിധരൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.  കെഎംഎസ്‌സിഎൽ ക്രമക്കേടുകളിൽ മുൻ സർക്കാരിനെ സംരക്ഷിച്ച് റിപ്പോർട്ട് നൽകിയത് മന്ത്രിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

vachakam
vachakam
vachakam

സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ മന്ത്രി എന്ന നിലയിൽ തീരുമാനമെടുത്ത് നൽകിയിട്ടും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി. അഴിമതി ആരോപണങ്ങൾ സംബന്ധിച്ചുള്ള ഫയലുകളിൽ നടപടി നീളുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് മന്ത്രിയുടെ നിലപാട്. പുതിയ മെഡിക്കൽ കോളേജായി നിർദേശിച്ച തിരുവനന്തപുരം ജനറൽ ആശുപത്രി, നഴ്‌സസിങ് കോളേജ് ഹോസ്റ്റലുകളുടെ നിർമാണം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ സിഎസ്ആർ ഫണ്ട് വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങൾ മുന്നോട്ടുവന്നിട്ടും അനുമതി നൽകുന്നതടക്കമുള്ള ഫയലുകളിൽ തീരുമാനം നീളുന്നതായും മന്ത്രി പറയുന്നു.



vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam