തിരുവനന്തപുരം: സ്‌കൂളുകളിലെ സുംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗം ഉയര്‍ത്തിയ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു.
സൂംബ ഡാൻസിൽ എന്താണ് തെറ്റെന്ന് ചോദിച്ച മന്ത്രി, കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
കുട്ടികളിൽ മാനസിക ശാരീരിക ഉല്ലാസം നൽകുന്നതാണ് സുംബയെന്നും മന്ത്രി വിശദീകരിച്ചു. സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗമാണ് രംഗത്തെത്തിയത്.
ധാർമികതയ്ക്ക് ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസെന്നും രക്ഷിതാക്കൾ ഉയർന്നു ചിന്തിക്കണമെന്നുമായിരുന്നു എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ സൂംബ പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി
പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
സുരേഷ് ഗോപിക്ക് ആശ്വാസം; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി
പി.കെ ശശിക്കെതിരെ രേഖ കൃത്രിമം ആരോപണം; റിപ്പോർട്ട് തേടി കോടതി